തിരുവനന്തപുരം:ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 56 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 10വരെ അപേക്ഷ നൽകാം. പ്രായം: 21–32. അർഹർക്ക് ഇളവ്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. അവസാന വർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
പരീക്ഷയും കേന്ദ്രവും: ഫെബ്രുവരി 18നു തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷ. ജൂണിലെ മെയിൻ പരീക്ഷയ്ക്ക് ചെന്നൈയാണു തൊട്ടടുത്ത കേന്ദ്രം. വിജ്ഞാപനത്തിന് http://upsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...