പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

Oct 2, 2023 at 4:30 am

Follow us on

തിരുവനന്തപുരം:അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് ഉറപ്പായി. ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ്. കോഴ്സുകൾ ഒഴിവാക്കി അധ്യാപക ജോലിക്കായി സംയോജിത ബിരുദം നടപ്പാക്കാനാണ് പദ്ധതി. അധ്യാപക ബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷ നടത്തും. അധ്യാപക ജോലിക്ക് കാര്യക്ഷമത ഉള്ളവരെ കണ്ടെത്താനാണിത്.
ഇത്തരത്തിലുള്ള ശുപാർശകളുള്ള റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി. ഉടൻ സർക്കാരിന് കൈമാറും.

അധ്യാപകബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റാനാണ് കേന്ദ്രനിർദേശം. സ്കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും കേന്ദ്ര നിർദേശമുണ്ട്. എന്നാൽ ഈ കേന്ദ്രഘടന കേരളം ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ പ്രീ- സ്കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപകബിരുദ കോഴ്സുകളാവും നടപ്പാക്കുക.
അധ്യാപകരാവാൻ കുറഞ്ഞയോഗ്യത ബിരുദമായി നിശ്ചയിക്കണമെന്നാണ് സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നത്. ഈ സമിതിയും അഭിരുചിപ്പരീക്ഷ എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്.

Follow us on

Related News