പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ഓപ്പൺ സർവകലാശാല പ്രവേശനം നീട്ടി, പരീക്ഷ അപേക്ഷ, മാറ്റിവച്ച പരീക്ഷകൾ

Oct 1, 2023 at 6:30 am

Follow us on

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 20വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് അപേക്ഷ തീയതി നീട്ടി നൽകിയത്.
12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം.

മാറ്റിവച്ച പരീക്ഷകൾ
യുജി രണ്ടാം സെമസ്റ്റർ (2022 അഡ്മിഷൻ) വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 16, 17 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ ഈ മാസം 7, 8 തീയതികളിൽ ഫാറൂഖ് കോളജ് കോഴിക്കോട്, എസ്എൻഇഎസ് കോളജ് ഓഫ് ആർട്സ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് കുന്നമംഗലം, ചെത്തുകടവ് എൻ.എ.എം കോളജ് കല്ലിക്കണ്ടി എന്നീ കേന്ദ്രങ്ങളിൽ നടത്തും. ഈ പരീക്ഷകൾക്ക് റജിസ്റ്റർ ചെയ്തിട്ടും പരീക്ഷയെഴുതാൻ കഴിയാതെ വന്ന വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രങ്ങളിലെ പഠിതാക്കൾക്കും അപേക്ഷ നൽകി അനുമതി വാങ്ങി ഈ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. പരീക്ഷാ ടൈം ടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിലും പ്രാദേശിക കേന്ദ്രങ്ങളിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ e23@sgou.ac.in, ഫോൺ:9188920013, 9188920014

പരീക്ഷ അപേക്ഷ
പിജി 2022 – അഡ്മിഷൻ ഒന്നും രണ്ടും എൻഡ് സെമസ്റ്റർ പരീക്ഷകളുടെ റജിസ്ട്രേഷനുള്ള അവസാന തീയതി നീട്ടി. പിഴയില്ലാതെ 16 വരെയും പിഴയോടെ 21 വരെയും രജിസ്റ്റർ ചെയ്യാം.

Follow us on

Related News