പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

Sep 26, 2023 at 9:26 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ലോഗോ ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ അറബിക് പഠനവകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. അപര്‍ണ, അജിഷ് ഐക്കരപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷം
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സ്ഥാപകദിനാഘോഷം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം ഡോ. കെ.എം. മുഹമ്മദ് ഹനീഫ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. റീഷ കാരാളി, എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.എസ്. പ്രിയലേഖ, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, അഭിയ ക്രിസ്പസ് എന്നിവര്‍ സംസാരിച്ചു.

ഡിമന്‍ഷ്യ’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ 2022-23 വര്‍ഷത്തെ മാഗസിന്‍ ‘ഡിമന്‍ഷ്യ’ എഴുത്തുകാരി കെ ആര്‍ മീര വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജിന് നല്‍കി പ്രകാശനം ചെയ്തു. ഗായകന്‍ അതുല്‍ നറുകര മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ.പി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഡി. എസ്. യു ചെയര്‍മാന്‍ എം. ബി. സ്‌നേഹില്‍, മാഗസിന്‍ എഡിറ്റര്‍ കെ.എസ്. മുരളിക, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം സി.എച്ച്. അമല്‍, മാഗസിന്‍ സബ് എഡിറ്റര്‍ അനുഷ, എ.കെ.ആര്‍.എസ്.എ കണ്‍വീനര്‍ ആര്‍.കെ. വൈശാഖ്, മാഗസിന്‍ സമിതി അംഗംങ്ങളായ മുഹമ്മദ് സാദിഖ്, അഭിജിന്‍, ആകാശ് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

വിമണ്‍ സ്റ്റഡീസ് അസി. പ്രഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഒക്‌ടോബര്‍ 2-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140

Follow us on

Related News