കൊച്ചി:കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർ 2/01/1977 നും 1/01/2005 നും ഇടയിൽ ജനിച്ചവരാകണം. നിലവിൽ ഒരു ഒഴിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 25100 – 57900 ആണ് ശബളം . ഉദ്യോഗാർത്ഥികൾ ഹൈക്കോടതി റിക്രൂട്ട്മെന്റ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.
സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒക്ടോബർ 19 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി . കൂടുതൽ വിവരങ്ങൾക്ക് http://hckrecruitment.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്സ്
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ...