തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് പേരുവിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുന്നു. പേര് നൽകാൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി / ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ jd1hse.dge@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് സെപ്റ്റംബർ 25നു വൈകിട്ട് അഞ്ചിനു മുമ്പായി നൽകണം. ഇതിനോടകം സർക്കാർ അംഗീകരിച്ച പാനലിൽ (GO (MS) No.4153/2023/GEDN Dated 18-07-2023) ഉൾപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും പേര് വിവരങ്ങൾ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2323198.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...