തിരുവനന്തപുരം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം നടത്തുന്ന സൗജന്യ കമ്പ്യട്ടർ പരിശിലന കോഴ്സ് പ്രവേശനത്തിന് അവസരം. പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി ആരംഭിച്ച ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്സിൽ രണ്ടു സീറ്റ് ഒഴിവുണ്ട്.
18 നും 30 നും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്സിൽ ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും പഠനസാമഗ്രികളും സൗജന്യമായി നൽകും. തിരുവനന്തപുരത്ത് പാളയത്തുള്ള HREDC (Corporation building) ലാണ് കോഴ്‌സ് നടക്കുന്നത്. താൽപര്യമുള്ളവർ SSLC, Plus two, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം സെപ്റ്റംബർ 25നകം നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/9946487931