പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമ അക്കാദമിക് വിവരങ്ങൾ

Sep 15, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയനവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള വ്യക്തിഗത അക്കാദമിക് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ലോഗിൻ ചെയ്തു പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ സെപ്റ്റംബർ 19ന് വൈകിട്ട് 5 നകം അപ്ലോഡ് ചെയ്യണം. അപേക്ഷാർഥിയുടെ ക്ലെയിമുകൾക്കുള്ള സാധുവായ രേഖകൾ അപ്ലോഡ് ചെയ്യാത്തപക്ഷം ക്ലെയിമുകൾ നിരസിക്കപെടും. എസ്.സി/എസ്.ടി അപേക്ഷാർഥികൾ സാധുവായ ജാതി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തപക്ഷം അവരുടെ ക്ലെയിമുകൾ/അപേക്ഷ നിരസിക്കപെടും. വിവരങ്ങൾ പരിശോധിച്ച് മാറ്റങ്ങൾ ഉണ്ടെങ്കിൽ അവ വരുത്താത്തതിന്റെ അനന്തരഫലങ്ങൾക്ക് പൂർണ ഉത്തരവാദിത്തം അപേക്ഷാർഥിക്കായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Follow us on

Related News