ന്യൂഡൽഹി:യു.പി.എസ്.സി 2024 വർഷത്തെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിങ്ങനെ 167 ഒഴിവുകളാണുള്ളത്.
എൻജിനീയറിങ് ബിരുദം/ തത്തുല്യം യോഗ്യതയുള്ളവർക്കും എം എസ് സി വയർലെസ് കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് / റേഡിയോ എൻജിനീയറിങ് യോഗ്യതയുള്ള 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 200 രൂപ. വനിതകൾക്കും എസ് സി,എസ് ടി , പി ഡബ്ല്യൂ ബി ഡി വിഭാഗക്കാർക്കും ഫീസില്ല. പ്രിലിമിനറി, മെയിൻസ്, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് http://upsconlin.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.