തിരുവനന്തപുരം:കേരള സർക്കാരിന്റെ കീഴിലുള്ള ഐഎച്ച്ആർഡിയുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.
ഗസ്‌റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം:സർക്കാർ വനിതാ കോളേജിൽ ഹോംസയൻസ് വിഭാഗത്തിലേക്കുള്ള 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30.നു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.