പ്രധാന വാർത്തകൾ
ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

Sep 15, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അതാത് കോളേജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 20-നകം കോളേജുമായി ബന്ധപ്പെടേണ്ടതും അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് 29-നകം പ്രവേശനം നേടേണ്ടതുമാണ്.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ പൊതുവിഭാഗത്തില്‍ 4 സീറ്റുകളും സംവരണ വിഭാഗത്തില്‍ (ഒ.ഇ.സി., എസ്.ഇ.ബി.സി., എല്‍.സി., ഒ.ബി.എച്ച്., മുസ്ലീം, ഇ.ടി.ബി. എന്ന ക്രമത്തില്‍) 2 സീറ്റുകളും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 18-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം 18-ന് ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 7907495814.

എം.എ. ഫിലോസഫി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എം.എ. ഫിലോസഫി കോഴ്‌സിന് എസ്.സി. (3), എസ്.ടി. (1), ജനറല്‍ (2) വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഇവരുടെ അഭാവത്തില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയും പരിഗണിക്കും. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ എസ്.ഇ.ബി.സി. മാനദണ്ഡപ്രകാരം മറ്റുള്ളവരെയും പരിഗണിക്കും.

എം.എ. സംസ്‌കൃതം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ എം.എ. സംസ്‌കൃതം കോഴ്‌സിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഒ.ബി.എച്ച്., ഓള്‍ ഇന്ത്യ ക്വാട്ട, പി.ഡബ്ല്യു.ഡി., എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 18-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

Follow us on

Related News