പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

Sep 14, 2023 at 5:00 pm

Follow us on

കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് – റെഗുലർ)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്റ്റംബർ 28ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023 -24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2023 സെപ്റ്റംബർ 29 -ന് (വെള്ളിയാഴ്ച്ച) നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം 18/09/2023 ന് അതത് കോളേജുകളിൽ/ക്യാമ്പസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഷെഡ്യുൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കോളേജ് പ്രിൻസിപ്പൽമാരും, ക്യാമ്പസ് ഡയറക്ടർമാരും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യുൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അധ്യാപകനിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ സയൻസസ് പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 18 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ വച്ചുനടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 9746602652, 9946349800

Follow us on

Related News