കോട്ടയം: എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് മുഖേന പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെൻറിൻറെ ഓപ്ഷൻ/ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 15ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ രജിസ്‌ട്രേഷൻ നടത്താം. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. നിലവിൽ പ്രവേശനമെടുത്തവർക്ക് സ്‌പെഷ്യൽ അലോട്ട്‌മെൻറിന് അപേക്ഷിക്കാനാവില്ല.
സ്‌പെഷ്യൽ അലോട്ട്‌മെൻറ് ലിസ്റ്റ് സെപ്റ്റംബർ 16ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ സെപ്റ്റംബർ 18ന് അവസാനിക്കും.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....