പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

Sep 13, 2023 at 12:30 pm

Follow us on

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. കരാർ നിയമനത്തിലാണ് നിയമനം. സെപ്റ്റംബർ 20വരെ അപേക്ഷിക്കാം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 24 – 55 നുമിടയിൽ പ്രായമുള്ളവർക്കും , പത്താം ക്ലാസ്പാസായവർക്കും, മുപ്പതിലധികം സീറ്റുള്ള യാത്രാവാഹനങ്ങളിലെ അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം കൂടാതെ ഇംഗ്ലീഷും മലയാളവും എഴുതുവാനും വായിക്കുവാനും അറിയണം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.


തിരഞ്ഞെടുക്കപ്പെടുന്നവർ മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് നേടണം. ശമ്പളം 8 മണിക്കൂർ സ്യൂട്ടിക്ക് 715 രൂപയും അധിക മണിക്കൂറുകൾക്ക് 130 രൂപ എന്നിങ്ങനെ ആയിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റും ഇൻറർവ്യൂവും ഉണ്ടായിരിക്കും. മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി – സ്വിഫ്റ്റ് എന്ന പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30000 രൂപയുടെ ഡിഡി സമർപ്പിക്കണം. അപേക്ഷ അയക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് http://kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News