കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്‌മെൻറിൻറെ മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ എട്ടിന് വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം. പ്രവേശന നടപടികൾ സെപ്റ്റംബർ എട്ടിന് പൂർത്തിയാകും.
ബിഎഡ് റാങ്ക് ലിസ്റ്റ്
എം.ജി. സർവകലാശായിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ബി.എഡ് പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്‌മെൻറിൻറെ രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളേജുകളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഏഴിന് വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.