പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കാലിക്കറ്റിൽ ബി.എഡ് സീറ്റൊഴിവ്, എം.എസ്.സി സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ, വിവിധ നിയമനം

Sep 4, 2023 at 4:00 pm

Follow us on

തേഞ്ഞിപ്പലം:വിദൂരവിഭാഗം ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം
ബി.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ (പാര്‍ട്ട് രണ്ട്- അഡീഷണല്‍ ലാംഗ്വേജ്) സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി. സി.യു. കാമ്പസ് സെന്ററില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., ലക്ഷദ്വീപ്, സ്‌പോര്‍ട്‌സ്, ഭിന്നശേഷി സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏഴിന് മുന്‍പായി സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

ബി.എഡ്. സീറ്റൊഴിവ്
വയനാട് പൂമലയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രത്തില്‍ വിശ്വകര്‍മ വിഭാഗത്തിന് ബി.എഡ്. മാത്തമാറ്റിക്‌സ് ഓപ്ഷനില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 11-ന് വൈകീട്ട് നാല് മണിക്ക് മുമ്പായി കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 04936 227221, 9496671332.

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ കരാറടിസ്ഥാനത്തില്‍ ഫീല്‍ഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വയസ്സും യോഗ്യതാ വിവരങ്ങളും വിശദ വിവരങ്ങളും വെബ്‌സൈറ്റില്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 16.

ഗസ്റ്റ് അധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ പാലക്കാട് കൊടുവായൂരിലുള്ള ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈനാര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ 11-ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04923 252556.

Follow us on

Related News