തിരുവനന്തപുരം:വിവിധ പാരാമെഡിക്കൽ, ഫാർമസി അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ബന്ധപ്പട്ട കൗൺസിൽ എന്നിവയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പാരാമെഡിക്കൽ, ഫാർമസി ഡിപ്ലോമ, ഡിഗ്രി കോഴ്സുകളിലെ പ്രവേശനം സംബന്ധിച്ച് ചില വ്യാജ സ്ഥാപനങ്ങൾ വാർത്തകളും പരസ്യങ്ങളും നൽകുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ
കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ...