editorial@schoolvartha.com | markeiting@schoolvartha.com

യുനാനി, സിദ്ധ കോഴ്സുകളിൽ കേന്ദ്രസംവരണ സീറ്റുകളിൽ പ്രവേശനം

Aug 26, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നിവിടങ്ങളിലെ എം.ഡി (യുനാനി) കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സെപ്റ്റംബർ 1 ന് വൈകിട്ട് 4 നകം ലഭിക്കണം. ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: http://ayurveda.kerala.gov.in. Email:director.ame@kerala.gov.in.

Follow us on

Related News