കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗ പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ടാ സെമസ്റ്ററുകളിലായി സി.എസ്.എസ് റഗുലേഷൻ പ്രകാരം ഹൈബ്രിഡ്് മോഡിലാണ് കോഴ്സ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ ഏഴു വരെയും വൈകുന്നേരം ആറു മുതൽ ഒൻപതു വരെയും ഓൺലൈൻ മോഡിലും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പത്തു മുതൽ നാലു വരെ ഓഫ് ലൈൻ മോഡിലും ക്ലാസ് നടക്കും.
യോഗയിലും അനുബന്ധ വിഷയങ്ങളിലും പ്രാഗത്ഭ്യമുള്ള അധ്യാപകരാണ് ക്ലാസെടുക്കുക. അധ്യാപക, അനധ്യാപക ജീവനക്കാർക്ക് ജോലിയെ ബാധിക്കാതെ കോഴ്സ് ചെയ്യുവാൻ കഴിയും. സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും https://cyn.mgu.ac.in/ എന്ന ലിങ്കിൽ ലഭിക്കും.