എംഎസ്ഡബ്ല്യു, എംസിഎ, എംഎസ് സി,എംസിഎ, ബിസിഎ, ബി.എസ്.സി ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവുകൾ

Aug 17, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിവുകളിലേക്കും 21-ന് രാവിലെ 11 മണിക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി. എന്നിവ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍ 8086954115 (എം.സി.എ., എം.എസ് സി.), 85940 39556 (എം.എസ്.ഡബ്ല്യു.)

ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവുകൾ
🌐കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് എസ്.സി., എസ്.ടി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ 23-ന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 0495 2761335, 9895843272, 9645639532.

എംസിഎ, ബിസിഎ സീറ്റൊഴിവ്
🌐കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ മഞ്ചേരി സി.സി.എസ്.ഐ.ടിയില്‍ എം.സി.എ., ബി.സി.എ. കോഴ്‌സുകളില്‍ സംവരണ, ജറല്‍ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. എം.സി.എ. പ്രവേശനം 21-ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 9995450927.

Follow us on

Related News