തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്പോര്‍ട്സ് അക്കാദമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്റണ്‍, ഖോ-ഖോ, സ്വിമ്മിംഗ്, കബഡി അക്കാഡമികളാണ് ആരംഭിക്കുന്നത്. സര്‍വകലാശാലയിലെ പ്രഗത്ഭരായ പരിശീലകരാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമി പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍ സപ്തംബര്‍ 9-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കായികപഠന വിഭാഗവുമായി ബന്ധപ്പെടുക.
സ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎ
മലപ്പുറം:സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിയുടെ പങ്കാളിത്തം മൂന്ന് വ്യക്തികത...