തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 22 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വച്ച് നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളവരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ http://polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്‌പോട്ട് അഡ്മിഷൻ ഷെഡ്യൂൾ പ്രകാരം നോഡൽ പോളിടെക്‌നിക് കോളേജിൽ വെച്ച് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് http://polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.