തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിങ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 14 വൈകിട്ട് നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് http://cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
മലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന്
മലപ്പുറം. മലയാള സർവകലാശാല ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. സംഭവത്തെ തുടർന്ന് സർവകലാശാല...