ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം: അപേക്ഷ ആഗസ്റ്റ് 14വരെ

Aug 8, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ നടത്തുന്ന രണ്ട് സെമസ്റ്ററുകളായുള്ള ഏകവർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സേഫ്റ്റി എൻജിനീയറിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമ ബി.എസ് സി (കെമിസ്ട്രി/ഫിസിക്സ്) ബിരുദക്കാർക്കും അപേക്ഷിക്കാവുന്നതാണ്. 2023-24 ബാച്ചിലേക്കുള്ള പ്രവേശന വിജ്ഞാപനം (അപേക്ഷാഫോറം, പ്രോസ് പെക്ടസ് എന്നിവ ആഗസ്റ്റ് ഏഴുമുതൽ ലഭിക്കും) http://sdcentre.org ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ആഗസ്റ്റ് 14 വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും sdckalamassery@gmail.com – എന്ന ഇമെയിലിലും 0484-2556530 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം. പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നത് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് ആണ്.

Follow us on

Related News