തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in വഴി പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ശാഖയിൽ ഹാജരാക്കി 10 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 11 നകം നേരിട്ടെത്തി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 364.

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ...