പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ 2ന്: ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Aug 5, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2024 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം. 2011 ജൂലൈ 2-നും 2013 ജനവരി 1 -നും ഇടയിൽ ജനിച്ചവരായിരിക്കണം. അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കൂട്ടികൾക്ക് 600 രൂപയും, എസ്.സി/എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി. വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ദ കമാൻഡന്റ്, ആർ.ഐ.എം.സി ഫണ്ട്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബല്ലുപുർ ചൗക്ക് ഡറാഡൂൺ (ബാങ്ക് കോഡ് – 1399), ഉത്തരാഖണ്ഡ് എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ ദ കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ്, ഡറഡൂൺ, ഉത്തരാഖണ്ഡ്, പിൻ – 248003′ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദ്ദേശങ്ങൾ http://rimc.gov.in ൽ ലഭ്യമാണ്. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച് ഒക്ടോബർ 15ന് മുമ്പ് ലഭിക്കുന്ന തരത്തിൽ ”സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരമവനന്തപുരം-12” എന്ന വിലാസത്തിൽ അയയ്ക്കണം.

ഡെറാഡൂൺ രാഷട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിച്ച് ജനന തീയതിയും ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം, പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ്, ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും ഉൾപ്പെടുത്തിയത്), 9.35×204.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്). എന്നീ രേഖകൾ സഹിതമാണ് പൂരിപ്പിച്ച അപേക്ഷ അയയ്ക്കേണ്ടത്.

Follow us on

Related News