പ്രധാന വാർത്തകൾ
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ബിഎസ്‌സി നഴ്‌സിങ്: ട്രാൻസ്‌ജെൻഡർ സംവരണ സീറ്റിൽ അപേക്ഷിക്കാം

Aug 5, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളജിലെ ഒരു സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. http://lbscentre.kerala.gov.in വഴി ഓൺലൈനായി ഓഗസ്റ്റ് 7 മുതൽ 10 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈനിലോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസായ 800 രൂപ അടയ്ക്കണം. എസ്.സി/എസ്.ടി വിഭാഗത്തിന് 400 രൂപയാണ് ഫീസ്. അപേക്ഷ 11നകം നൽകണം. അപേക്ഷയോടൊപ്പം ട്രാൻസ്‌ജെൻഡർ ഐ.ഡി. കാർഡ് അല്ലെങ്കിൽ സംസ്ഥാന സർക്കാർ നൽകിയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

അപേക്ഷാർത്ഥികൾക്ക് 2023 ഡിസംബർ 31 ന് 17 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

Follow us on

Related News