തിരുവനന്തപുരം:സര്‍ക്കാർ മെഡിക്കൽ കോളജിൽ 2023-ലെ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് കേരള എന്‍ട്രന്‍സ് കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5 ന് തിരുവനന്തപുരം സര്‍ക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ COK യിലും ഓഗസ്റ്റ് 7, 8 തീയതികളിൽ ഓള്‍ഡ് ഓഡിറ്റോറിയത്തിലും രാവിലെ 10 മണിക്ക് പ്രവേശനത്തിന് എത്തിച്ചേരേണ്ടതാണ്. താഴെപറയുന്ന ഒറിജിനല്‍ രേഖകളും രണ്ട് ശരി പകര്‍പ്പുകളും സഹിതം അഡ്മിഷനു ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2528383 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
അലോട്ട്മെന്റ് മെമ്മോ, അഡ്മിറ്റ് കാര്‍ഡ്, നീറ്റ് റിസള്‍ട്ട് സ്കോർ ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്.എസ്.എല്‍.സി, പ്ലസ്‌ടു മാര്‍ക്ക് ലിസ്റ്റ് ആൻഡ് പാസ് സര്‍ട്ടിഫിക്കറ്റ്, ടി.സി ആൻഡ് കോണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (എം.എം.ആര്‍, ചിക്കന്‍പോക്സ്, ഹെപ്പറ്ററ്റീസ്), മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ – 5 എണ്ണം, സ്റ്റാമ്പ് സൈസ് ഫോട്ടോ – 2 എണ്ണം, 50 രൂപയുടെ 4 മുദ്ര പത്രം (Total -200/- Kerala Stamp Paper). എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്കാൻ ചെയ്ത കോപ്പി (100 kb each) ഇമെയിൽ uggmct2022@gmail.com അയക്കുക. വിശദവിവരങ്ങള്‍ക്ക്: https://tmc.kerala.gov.in സന്ദര്‍ശിക്കുക.