പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി: ടെക്നിക്കൽ എക്സ്പർട്ട് അഭിഭാഷക ഒഴിവുകൾ

Aug 2, 2023 at 5:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു. ടെക്‌നിക്കൽ എക്‌സ്‌പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ, മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.


അഭിഭാഷക തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. രണ്ട് തസ്തികകൾക്കും 40 ആണ് ഉയർന്ന പ്രായപരിധി. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും, പകർപ്പും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 2 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2308630

Follow us on

Related News