തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ എൻആർഐ ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് അർഹത നേടുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 27ന് പ്രസിദ്ധീകരിച്ച താത്കാലിക എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 30 വൈകിട്ട് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് എൻ.ആർ.ഐ അന്തിമ കാറ്റഗറി ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...