കണ്ണൂർ:2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിൽ ആരംഭിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയും, കായിക ക്ഷമത ടെസ്റ്റും ഓഗസ്റ്റ് 04, 05 തിയ്യതികളിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ & സ്പോർട്സ് സയൻസസിൽ വെച്ച് നടത്തുന്നതാണ്.
പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 04 ന് രാവിലെ 10.00 മണിക്ക് മുൻപായി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠനവകുപ്പിൽ എത്തേണ്ടതാണ്.