പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ്

Aug 1, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:ഓഗസ്റ്റ് ആറിന് നടക്കുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ് വേഡും നൽകി Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രന്റൗട്ട് എടുക്കാം. അപേക്ഷയിലെ അപാകതകൾ മൂലം അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം.

അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ http://cee.kerala.gov.in ലൂടെ ഓഗസ്റ്റ് നാലിന് വൈകീട്ട് 4ന് മുമ്പ് അപ്ലോഡ് ചെയ്യണം. തപാൽ/ഇ-മെയിൽ/ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

Follow us on

Related News