തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2023 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 5-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലങ്ങൾ
രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര്‍ ബി.എസ് സി. ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കളിനറി ആര്‍ട്സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 11 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി, ഫിസിക്സ്, സുവോളജി, എം.എസ്. ഡബ്ല്യു., എം.എ. ഡവലപ്മെന്റ് എക്കണോമിക്സ്, ഹിന്ദി, മലയാളം, മലയാളം വിത് ജേണലിസം, ഇംഗ്ലീഷ് നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
യുജി, പിജി അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് പിഴയില്ലാതെ അപേക്ഷിക്കേണ്ട അവസാന തീയതി 16 വരെ നീട്ടി. 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പ്രിന്റ്ഔട്ട് എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.