പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

കാലിക്കറ്റ്‌ യുജി, പിജി അപേക്ഷ നീട്ടി, പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

Aug 1, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2023 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 5-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലങ്ങൾ
രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കളിനറി ആര്‍ട്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 11 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി, ഫിസിക്‌സ്, സുവോളജി, എം.എസ്. ഡബ്ല്യു., എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ഹിന്ദി, മലയാളം, മലയാളം വിത് ജേണലിസം, ഇംഗ്ലീഷ് നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

യുജി, പിജി അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് പിഴയില്ലാതെ അപേക്ഷിക്കേണ്ട അവസാന തീയതി 16 വരെ നീട്ടി. 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പ്രിന്റ്ഔട്ട് എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.

Follow us on

Related News