കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്മെന്‍റ് (എം.ടി.ടി.എം)പ്രോഗ്രാമില്‍ 2023-24 അധ്യയന വര്‍ഷം എസ്.സി വിഭാഗത്തില്‍ രണ്ടു സീറ്റുകള്‍ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് രണ്ടിനു രാവിലെ 10ന് സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഓഫീസില്‍ എത്തണം. ഫോണ്‍- 0481 2732922, 9847700527.
പ്രാക്ടിക്കല്‍ പരീക്ഷകൾ
🌐നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി – ജൂണ്‍ 2023(സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍ അതത് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍റ് ഡയറ്റെറ്റിക്സ് – ജൂണ്‍ 2023(2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഏഴിനു തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.