തിരുവനന്തപുരം:കേരളസര്‍വകലാശാല 2023 മെയ് മാസം വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിങ് (359) ബി.വോക് ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്മെന്‍റ് (356) കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ആഗസ്റ്റ് 10 മുതലും 2023 ജൂണ്‍ മാസം വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിങ് (359) ബി.വോക് ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്മെന്‍റ് (356) കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ആഗസ്റ്റ് 16 മുതലും ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
ടൈം ടേബിൾ
കേരളസര്‍വകലാശാല 2023 ആഗസ്റ്റ് 16ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ 2020 സ്കീം – 2022 അഡ്മിഷന്‍) സപ്ലിമെന്‍ററി (2020 സ്കീം – 2021 &മാു; 2020 അഡ്മിഷന്‍, 2018 സ്കീം – 2019 അഡ്മിഷന്‍) പരീക്ഷകളിലെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല 2023 ആഗസ്റ്റ് മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന എം.ബി.എ മേഴ്സിചാന്‍സ്
( 2009 സ്കീം – 2010 മുതല്‍ 2013 അഡ്മിഷന്‍ വരെ, 2014 സ്കീം – 2014 മുതല്‍ 2017 അഡ്മിഷന്‍ വരെ ) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട് . വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 സെപ്റ്റംബര്‍ 11 ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ബി.എഫ്.എ (എച്ച്.ഐ) (അപ്ലൈഡ് ആര്‍ട്ട്, പെയിന്‍റിംഗ്) 2013 സ്കീം ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 2023 പിഴ കൂടാതെ ആഗസ്റ്റ് 7 വരെയും 150 രൂപ പിഴയോടുകൂടി ആഗസ്റ്റ് 10 വരെയും 400 രൂപ
പിഴയോടു കൂടി ആഗസ്റ്റ് 14 വരെയും അപേക്ഷിക്കാവുന്നതാണ്.
വിശദവിവരം സര്‍വ്വകലാശാല വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 സെപ്റ്റംബര്‍ 15 നു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഫ്.എ (എച്ച്
.ഐ) (അപ്ലൈഡ് ആര്‍ട്ട്, പെയിന്‍റിംഗ്) ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 2023 പിഴ കൂടാതെ ആഗസ്റ്റ്
5 വരെയും 150 രൂപ പിഴയോടുകൂടി ആഗസ്റ്റ് 9 വരെയും 400 രൂപ പിഴയോടുകൂടി ആഗസ്റ്റ് 11 വരെയും അപേക്ഷിക്കാവുന്നതാണ.് വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2023 മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ ആറ്, ഏഴ്, എട്ട്
സെമസ്റ്റര്‍ ബി.ഡെസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ആഗസ്റ്റ് 18 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം
വെബ്സൈറ്റില്‍.
സംസ്കൃത സംഭാഷണ ശില്പശാല
വിശ്വസംസ്കൃത ദിനാഘോഷത്തിന്‍റെ ഭാഗമായി കേരള സര്‍വകലാശാല വേദാന്ത പഠന കേന്ദ്രത്തിന്‍റെ
ആഭിമുഖ്യത്തില്‍ 2023 ആഗസ്റ്റ് 1 മുതല്‍ 10 വരെ വൈകിട്ട് 5 മുതല്‍ 6.30 വരെ ഇന്‍സെന്‍ററ്റീവ്
സാന്‍സ്ക്രിറ്റ് കോഴ്സ് സംസ്കൃത പ്രവ്രശിക (സംസ്കൃത സംഭാഷണ ശില്‍പശാല)
കേരളസര്‍വകലാശാലയുടെ പാളയം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്‍സ് സെന്‍റില്‍ നടത്തുന്നു.
പ്രസ്തുത ക്ലാസില്‍ സംസ്കൃതം പഠിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
രജിസ്ട്രേഷന്‍ ഫീസ് പ്രായപരിധിയോ ഇല്ല. താല്പര്യമുള്ളവര്‍ 9048479643, 8921590424,
9446409948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.