പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

Jul 31, 2023 at 2:00 pm

Follow us on

തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനേഴാമത് ബിരുദദാനച്ചടങ്ങ് ഓഗസ്റ്റ് 2ന് നടക്കും. രാവിലെ 11ന് തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. സര്‍വകലാശാലാ ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉദ്ഘാടനം ചെയ്യും. ഈ ബിരുദദാനച്ചടങ്ങിലൂടെ മെഡിസിന്‍, ആയുര്‍വ്വേദ, ഹോമിയോപ്പതി, ഡെന്‍റല്‍, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ പുതുതായി 10830 ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ബിരുദം ലഭിക്കുന്നതാണ്. ഇതിനകം പതിനാറ് ബിരുദദാനച്ചടങ്ങുകളിലൂടെ സർവ്വകലാശാല 122776 പേർക്ക് ബിരുദം നൽകിയിട്ടുണ്ട്.

പതിനേഴാം ബിരുദദാനച്ചടങ്ങോടെ സര്‍വ്വകലാശാലാ ബിരുദം നേടിയവര്‍ 133606 ആകുകയാണെന്ന വസ്തുത ചാരിതാര്‍ത്ഥ്യം പകരുന്നതാണ്. സർവ്വകലാശാല നിലവിൽ വന്ന ശേഷം ഈ ബിരുദദാനച്ചടങ്ങിൽ വെച്ച് ആദ്യമായി രണ്ടു പേർക്ക് ഗവേഷണബിരുദം (പി എച്ച് ഡി) നൽകുന്നുവെന്നതും ആഹ്ലാദകരമാണ്. കൊട്ടാരക്കര താലുക്ക് ആസ്പത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തുകൊണ്ടിരിക്കേ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് ഈ ബിരുദദാനച്ചടങ്ങിൽ വെച്ച് മരണാനന്തര ബഹുമതിയായി എം ബി ബി എസ്സ് ബിരുദം നല്‍കുന്നതാണ്. ഡോ. ജയറാം പണിക്കർ എൻഡോവ്മെന്‍റ് അവാർഡ് വിതരണം, ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്ക് ക്യാഷ് അവാർഡും, ഫലകവും സമ്മാനിക്കൽ എന്നിവയും
ബിരുദദാനച്ചടങ്ങിനോടനുബന്ധിച്ച് നടത്തുന്നതാണ്.


കേരളീയ വസ്ത്രധാരണ രീതിയിലുള്ള മുണ്ടും ജുബ്ബയും, കേരള സാരിയും, ബ്ലൗസും, ഷാളും ധരിച്ചാണ് എല്ലാവരും ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതെന്നത്, കേരളത്തില്‍ ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ മാത്രമുള്ള പ്രത്യേകതയാണെന്നത് ശ്രദ്ധേയമാണ്.
പതിനേഴാം ബിരുദദാനച്ചടങ്ങ് ഒരവലോകനം
സർവ്വകലാശാല ആഗസ്റ്റ് രണ്ടിന് നടത്തുന്ന ബിരുദദാനച്ചടങ്ങിൽ സർവ്വകലാശാലക്കു കീഴിലുള്ള കോളേജുകളിൽ പഠനം പൂർത്തീകരിച്ച 10830 പേര്‍ക്കാണ് ബിരുദസർട്ടിഫിക്കറ്റുകൾ നൽകുന്നത്. അവരിൽ ബിരുദാനന്തര ബിരുദം/പി ജി ഡിപ്ലോമ നേടിയ താഴെ പറയുന്ന 771 പേർക്കാണ് ബിരുദദാനച്ചടങ്ങിൽ ബിരുദസർട്ടിഫിക്കറ്റുകൾ വിതരണം നടത്തുന്നത്.

Follow us on

Related News