തിരുവനന്തപുരം:ബാച്ചിലർ ഓഫ് ഡിസൈൻ 2023-24 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ഓഗസ്റ്റ് 4 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം 4 ഓഗസ്റ്റ് മുതൽ 6 വരെ. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി
തിരുവനന്തപുരം:അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് 2026-27 അധ്യയന വർഷം മുതൽ...








