തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 16-ന് തുടങ്ങും.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ന് തുടങ്ങും.
ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 14-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 31-ന് തുടങ്ങും.
പരീക്ഷാഫലം
🌐നാലാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 8 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷകൾ
🌐നാലാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 23 വരെയും 180 രൂപ പിഴയോടെ 25 വരെയും ആഗസ്ത് 11 മുതല്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. 180 രൂപ പിഴയോടെ ആഗസ്ത് വരെയും അപേക്ഷിക്കാം.
3 മുതല്‍ 6 വരെ സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 8 വരെയും 180 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 10 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
🌐രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 31, ആഗസ്ത് 2, 4 തീയതികളില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
🌐ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.