പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എംജി ബിരുദ പ്രവേശനം: പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

Jul 25, 2023 at 5:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ചില പത്രങ്ങളും സാമൂഹിക മാധ്യമങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാര്‍ അറിയിച്ചു. ഏകജാലക പ്രവേശനം അവസാനിച്ചെന്നും കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ കോളജുകള്‍ക്കും ഇനിയും പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള 2023-24 അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിനും ഓണ്‍ലൈനില്‍ 55000ലധികം വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന അലോട്ട്മെന്‍റ് രജിസ്ട്രേഷന്‍കൂടി പരിഗണിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്.

സര്‍വകലാശാലയ്ക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ 11258 മെറിറ് സീറ്റുകളില്‍ 65 ശതമാനത്തിലും സര്‍ക്കാര്‍ കോളജുകളിലെ 1132 സീറ്റുകളില്‍ 63 ശതമാനത്തിലും ഇതിനോടകം വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 20100 മെറിറ്റ് സീറ്റുകളുള്ള സ്വാശ്രയ കോളജുകളില്‍ നിലവിലെ പ്രവേശനം 45 ശതമാനമാണ്. നഗര മേഖലകളിലെ കോളജുകളില്‍ ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഉള്‍പ്പെടെയുള്ള പ്രവേശന നടപടികള്‍ ബാക്കിയുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോള്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വാസ്തവ വിരുദ്ധമായ കണക്കുകള്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.

താരതമ്യേന അപേക്ഷകര്‍ കൂടുതലുണ്ടായിരുന്ന ബി.കോം, ബി.സി.എ , ബി.എസ്.ഡബ്ള്യു, ബി.ബി.എ കോഴ്സുകളില്‍ ഭൂരിഭാഗം കോളജുകളിലും ലഭ്യമായ സീറ്റുകളില്‍ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. സയന്‍സ് വിഷയങ്ങള്‍ക്ക് അപേക്ഷകരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്.

ദേശീയ, രാജ്യാന്തര റാങ്കിംഗുകളില്‍ മികച്ച നേട്ടം നിലനിര്‍ത്തിവരുന്ന സര്‍വകലാശാല പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തിവരികയായണ്. ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി 14 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് അവസാന സെമസ്റ്റര്‍ ഫലം ഇക്കുറി ആദ്യം പ്രസിദ്ധീകരിച്ചതും എം.ജി. സര്‍വകലാശാലയാണ്.

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ മേഖലയില്‍നിന്നുള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ എം.ജി. സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ബി.എഡ് പ്രവേശനത്തിനും ഈ വര്‍ഷം സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

Follow us on

Related News