കോട്ടയം:ഓഗസ്റ്റ് രണ്ട്, നാല് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 21 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 21, 23 തീയതികളിലേക്ക് മാറ്റി. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
🌐എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ജൻഡർ സ്റ്റഡീസിൽ എം.എ ജൻഡർ സ്റ്റഡീസ് പ്രോഗ്രാമിന് എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഈഴവ/തിയ്യ ബില്ലവ, മുസ്ലിം, എച്ച്.ഒ.ബി.സി വിഭാഗങ്ങളിലായി ഒൻപത് സീറ്റുകൾ ഒഴിവുണ്ട്.ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 വരെ സ്‌കൂളിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത മാർക്കിളവുണ്ട്.
പരീക്ഷകൾക്ക് അപേക്ഷിക്കാം
🌐രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം(സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ(2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രേഷനും ഓൺലൈനിൽ ഫീസ് അടയ്ക്കുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. പിഴയോടുകൂടി നാളെയും(ജൂലൈ 27)സൂപ്പർ ഫൈനോടുകൂടി 29നും ഫീസ് സ്വീകരിക്കും.
ഓഗസ്റ്റ് ഏഴിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ജൂലൈ 31 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഓഗസ്റ്റ് ഒന്നിന് പിഴയോടു കൂടിയും ഓഗസ്റ്റ് രണ്ടിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
🌐നാലാം സെമസ്റ്റർ ബി വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻറ് ഓട്ടോമേഷൻ മെയ് 2023 (പുതിയ സ്‌കീം-2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ് പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ജൂലൈ 27) മുതൽ കോളജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
🌐മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആൻറ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി(പി.ജി.സി.എസ്.എസ് – റഗുലറും സപ്ലിമെൻററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷിക്കാം.
🌐കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എം.ആർക്ക്(2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ഓഗസ്റ്റ് അഞ്ചു വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.