തിരുവനന്തപുരം:ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഓഗസ്റ്റ് 6ന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന
പരീക്ഷക്കായി അപേക്ഷിച്ചവർക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാവുന്നതാണ്. http://cee.kerala.gov.in എന്ന വെബ്‌സെറ്റിൽ നൽകിയിട്ടുള്ള ‘Integrated Five Year LLB 2023-Candidate Portal’ എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉള്ള പക്ഷം അവ തിരുത്തുന്നതിനാവശ്യമായ സൗകര്യം ജൂലൈ 27 വൈകുന്നേരം 4 മണി വരെ ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്‌സെറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
സ്‌കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടെയും കഴിവുകൾ വർധിപ്പിക്കാനുള്ള സിബിഎസ്ഇയുടെ വെർച്വൽ കോൺക്ലേവ് നാളെ
തിരുവനന്തപുരം:രാജ്യത്തെ സ്കൂളുകളിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ കഴിവുകൾ...