പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ്

Jul 24, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം എൻജിനീയറിങ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിലും പ്രാവീണ്യം ഉണ്ടാക്കി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ICFOSS പരിശീലന കേന്ദ്രത്തിൽ ജൂലൈ 31 മുതലാണ് രണ്ടാം ബാച്ച് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നത്. പൈത്തൻ പ്രോഗ്രാമിങ്ങിലും കമ്പ്യൂട്ടർ സയൻസ് മേഖലയിലെ അറിവും ശേഷിയും വർധിപ്പിക്കുന്നതിനുമാണ് കോഴ്സുകൾ.

കോളജിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇത്തരമൊരു കോഴ്സ് വിദ്യാർഥികൾക്ക് ഗുണകരമായിരിക്കും. സ്കൂളിൽ നിന്ന് കോളജിലേക്ക് മാറുന്ന സമയം അക്കാദമിക മികവിനായി പ്രയോജനപ്പെടുത്താനും കോഴ്സ് സഹായിക്കും. തുടക്കത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. 2000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/event-details/174 എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28. ഫോൺ: +91 7356610110, +91 2700012/13, +91 471 2413013, +91 9400225962.

Follow us on

Related News