കണ്ണൂർ:2023-24 അധ്യയന വർഷത്തിലെ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു.ജി, പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ പഠന വകുപ്പുകളിൽനിന്നും മെയിൽ മുഖേന അറിയിപ്പ് ലഭിക്കുന്നതിന് വിധേയമായി സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് അതത് പഠന വകുപ്പുകളിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
ജൂൺ മാസത്തിൽ നടന്ന, അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (നവംബർ 2022-സ്പെഷ്യൽ) ആറാം സെമസ്റ്റർ (ഏപ്രിൽ 2023-സ്പെഷ്യൽ) ബി എ / ബി എസ് സി പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ, 05.08.2023 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനിൽ സ്വീകരിക്കുന്നതാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
ജൂലൈ 18 ന് നടക്കേണ്ടിയിരുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ എം ബി എ / എം എസ് സി ബയോടെക്‌നോളജി / എം എസ് സി മൈക്രോ ബയോളജി / എം എസ് സി കംപ്യൂറ്റേഷനൽ ബയോളജി (2020 സിലബസ്) റെഗുലർ / സപ്ലിമെന്ററി മെയ് 2023 പരീക്ഷകൾ ജൂലൈ 25 ന് നടക്കും. പുതുക്കിയ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ പുനഃക്രമീകരിച്ചു
കണ്ണൂർ സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടാണി പ്രോഗ്രാമിന്റെ (2021 അഡ്മിഷൻ) ജൂലൈ 18ന് നടക്കേണ്ട റീസന്റ് അഡ്വാൻസസ് ഇൻ പ്ലാന്റ് ബയോളജി പരീക്ഷ ജൂലൈ 26 ലേക്ക് പുനഃക്രമീകരിച്ചു.
അക്കാദമിക്ക് അഡ്മിനിസ്ട്രേറ്റർമാർക്കുള്ള ഏകദിന നൈപുണ്യ വികസന പരിപാടി
കണ്ണൂർ സർവകലാശാലയിലെ അക്കാദമിക്ക് അഡ്മിനിസ്ട്രേറ്റർമാർക്കുള്ള നൈപുണ്യ വികസന പരിശീലന പരിപാടി സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാലാ യു ജി സി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന പരിശീലന പരിപാടി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗവണ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ എം ജി ട്രെയിനറുമായ എം ആർ അനൂപ്, കേന്ദ്ര സർവകലാശാലാ അധ്യാപകൻ പ്രൊഫ. അമൃത് ജി കുമാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കണ്ണൂർ സർവകലാശാലാ യു ജി സി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് ഡയറക്ടർ പ്രൊഫ. കെ ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി വിവേക് നന്ദി പറഞ്ഞു. സർവകലാശാലയുടെ ക്യാമ്പസുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി നിരവധിപേർ പങ്കെടുത്തു.