പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

Jul 20, 2023 at 4:30 pm

Follow us on

കണ്ണൂർ:സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി എൻവയോൺമെൻറൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്സ്/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ വുഡ് സയൻസ് & ടെക്നോളജി/ ബയോടെക്നോളജി/ മൈക്രോ ബയോളജി/ കമ്പ്യുട്ടേഷണൽ ബയോളജി/ കമ്പ്യൂട്ടർ സയൻസ്/ ജോഗ്രഫി, എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ/ ഇക്കണോമിക്സ്/ ആന്ത്രോപോളജി/ഇംഗ്ലീഷ്/ ഹിസ്റ്ററി / മ്യൂസിക്/ ട്രൈബൽ & റൂറൽ സ്റ്റഡീസ്/ മലയാളം/ ഹിന്ദി, എം സി എ, എം എൽ ഐ എസ് സി, എം ബി എ, എൽ എൽ എം (സി ബി സി എസ്സ് എസ്സ് ), റഗുലർ/സപ്പ്ളിമെൻററി, മെയ് 2023 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 02/08/2023 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പിജി രണ്ടാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2023-24 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബിഎഡ് അപേക്ഷയിലെ തെറ്റുകൾ തിരുത്തൽ

2023-24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും വിവിധ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് 25.07.2023 വരെ അപേക്ഷകർക്ക് അവസരമുണ്ട്. പ്രൊഫൈൽ ലോഗിൻ ചെയ്ത് കറക്ഷൻ ഫീ ഇനത്തിൽ 200/- രൂപ ഒടുക്കിയതിന് ശേഷം അപേക്ഷകർക്ക് തന്നെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.

ടൈം ടേബിൾ
ഓഗസ്റ്റ് 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഓഫീസ് അസിസ്റ്റന്റ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ ലീഗൽസ്റ്റഡീസ് പഠനവകുപ്പിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഓഫീസ് ജോലികളിലും കമ്പ്യൂട്ടറിലും ഉള്ള പരിജ്ഞാനവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 22/07/2023 ശനിയാഴ്ച രാവിലെ 11 മണിക്ക് പാലയാട് ലീഗൽ സ്റ്റഡിസ് വകുപ്പിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

Follow us on

Related News