SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചില്‍ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നലെ(ജൂലൈ 18) നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ ഇന്ന് (ജൂലൈ 19)നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ജൂലൈ 19) രാവിലെ 11ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം.
പി.ജി ഏകജാലകം;സംവരണ വിഭാഗക്കാര്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് ലഭിച്ചവരും ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്‍റുകളില്‍ താത്കാലിക പ്രവേശനമെടുത്തവരുമായ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നാളെ(ജൂലൈ 20) വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കണം. ഈ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.