SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തൃശൂർ:കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) നടത്തുന്ന ‘മണ്ണ് സംരക്ഷണവും പരിപാലനവും’ (Soil Health Management) എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം.
താല്പര്യമുള്ളവര്‍ http://celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു submit ചെയ്യേണ്ടതാണ് .
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി : 2023 ഓഗസ്റ്റ് 8. കോഴ്സുകള്‍ 2023 ഓഗസ്റ്റ് 9ന് തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് celkau@gmail.com-ലേക്ക് ഇ-മെയില്‍ ആയോ 0487-2438567, 0487-2438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.