SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കാലടി: സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ അഷ്ടാദശി പ്രോജക്ടിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത മാതൃക വിദ്യാലയങ്ങളിൽ ആരംഭിച്ച മാതൃകാ വിദ്യാലയ പദ്ധതിയുടെ 2022-23 അദ്ധ്യയന വർഷത്തിലെ പ്രാരംഭ, അനൗപചാരിക കോഴ്സുകളിൽ രജിസ്റ്റർ ചെയ്തവർക്ക് 2023 ഫെബ്രുവരി മാസത്തിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക.
പിജി കോഴ്സ് സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിൽ എസ്. സി. /എസ്. ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 12ന് ബന്ധപ്പെട്ട ക്യാമ്പസുകളിൽ നേരിട്ടെത്തി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും ജൂലൈ 14ന് രാവിലെ 11ന് ബന്ധപ്പെട്ട ക്യാമ്പസുകളിൽ നടത്തുന്ന പ്രവേശന പരീക്ഷ എഴുതേണ്ടതുമാണ്. മുൻ വിജ്ഞാന പ്രകാരം അപേക്ഷ സമർപ്പിച്ച് പ്രവേശന പരീക്ഷ എഴുതിയവർ വീണ്ടും അപേക്ഷിക്കുവാൻ യോഗ്യരല്ലെന്ന് സർവ്വകലാശാല അറിയിച്ചു.