SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് ഒന്നാം പ്രത്യേക അലോട്മെൻറിന് ഇന്ന്(ജൂലൈ 11) വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ രജിസ്ട്രേഷൻ/ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ മാറ്റിവച്ചു
ഒന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി(2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021, 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഇന്നു മുതൽ(ജൂലൈ 11) നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം;
സ്‌പോട്ട് അഡ്മിഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിലെ(ഐ.എം.പി.എസ്.എസ്) പഞ്ചവത്സര സോഷ്യൽ സയൻസ് ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നാളെ(ജൂലൈ 12) നടക്കും.
അൻപതു ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്കാണ് അവസരം. ഇ.ഡബ്ല്യു.എസ്, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് പ്ലസ് ടൂവിന് 45 ശതമാനം മാർക്ക് മതിയാകും.
താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സലുമായി നാളെ ഐ.എം.പി.എസ്.എസ് ഓഫീസിൽ എത്തണം. ഫോൺ : 9717039874, ഇ-മെയിൽ: impss@mgu.ac.in