പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഗ്രികൾച്ചറൽ എൻജിനീയർ നിയമനം: 51 ഒഴിവുകൾ

Jul 6, 2023 at 6:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.

കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്. പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും.

\"\"

ഉദ്യോഗാത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.

അപേക്ഷകൾ ജൂലൈ 10നു വൈകീട്ട് 5ന് മുൻപായി ലഭിക്കത്തക്ക വിധം താഴെപ്പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 2314385. വിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...